Kannur

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​; യു​വാ​വി​നെ​തി​രെ പോ​ക്സോ കേസ്

Please complete the required fields.




കണ്ണൂർ : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ​തി​രെ പോ​ക്സോ കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം പ്ല​സ് ടു ​വിദ്യാർത്ഥിനി വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്ക് എ​ത്തി​യ​പ്പോ​ൾ ഡോ​ക്ട​ർ​ക്ക് സം​ശ​യം​തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​റ് മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ര​ക്ഷി​താ​ക്ക​ൾ പു​റ​ത്തു​പോ​യ സ​മ​യ​ത്ത് യു​വാ​വ് വീ​ട്ടി​ലെ​ത്തി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വിദ്യാർത്ഥിനി പൊ​ലീ​സി​ൽ മൊ​ഴി​ന​ൽ​കി​യ​ത്. യു​വാ​വി​നെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related Articles

Back to top button