Ernakulam

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി; പിടിയിലായത് കോഴിക്കോട് സ്വദേശിനി

Please complete the required fields.




കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ 34 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോഴിക്കോട് സ്വദേശിനി ജോസിയെയും കസ്റ്റംസ് പിടികൂടി.

ഇറ്റലിയിൽ നിന്ന് ദോഹ വഴി നെടുമ്പാശേരിയിൽ എത്തിയ യാത്രക്കാരിയാണ് ഇവർ. നിവ്യാ ക്രീം പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 640 ഗ്രാമുള്ള നാല് വളകളാണ് കസ്റ്റംസ് കണ്ടെത്തിയത്.

Related Articles

Back to top button