
പാലക്കാട്: ഒരു വർഷം മുമ്പ് അമ്മയെ കൊലപ്പെടുത്തിയ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മംഗലം ഡാം രണ്ടാം പുഴ അട്ടവാടി തെക്കും കോരത്ത് ഷൈജു സെബാസ്റ്റ്യൻ (38) ആണ് മരിച്ചത്.
പറശ്ശേരിയിലെ ഒരു വീടിന്റെ പുറകുവശത്തെ ചാർത്തിലാണ് ഇയാളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മംഗലം ഡാം പൊലീസ് സ്ഥലത്തെത്തി.





