
കോഴിക്കോട് : പാറന്നൂരില്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ആക്ടിവ സ്കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. ഒളവണ്ണ ഒടുമ്പ്ര ബൈത്തുനൂര്‍ വീട്ടില്‍ മെഹന മുഹമ്മദിനെയാണ് (21) കാക്കൂര്‍ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 11നായിരുന്നു മോഷണം. മെഹന മുഹമ്മദിനെ വീട്ടില്‍നിന്നും പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കാക്കൂര്‍ ഇന്‍സ്പെക്ടര്‍ എം. സനല്‍രാജിന്റെ നേതൃത്വത്തില്‍ എസ്.ഐ അബ്ദുൽ സലാം. എം, എ.എസ്.ഐ ബിജേഷ്.കെ.എം, എസ് സി.പി.ഒ. മാരായ സുബീഷ്ജിത്, അരുണ്‍, അഭിലാഷ് സി.പി.ഒ. ജൂഹി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.





