
ഇടുക്കി : ദേശീയപാത 183ൽ പാമ്പനാറിന് സമീപം കൊടുംവളവിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് 11 യാത്രക്കാർക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ പാമ്പനാർ റാണികോവിൽ സ്വദേശി ഉഷാറാണിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സലീന പാറത്തോട് (54), അനഘ വണ്ടിപ്പെരിയാർ (19), ജോസ് കുട്ടിക്കാനം (44), സലിം കുമളി (49), സിന്ധു പീരുമേട് (38), അൻസർ കുമളി (18), ജോസഫ് കോരുത്തോട് (57), മാടസ്വാമി കല്ലാർ (55), ജസ്റ്റിൻ മഞ്ചുമല (59), റോസ് മേരി പാമ്പനാർ (64) എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 7.45നായിരുന്നു അപകടം. കുമളിയിൽനിന്ന് കോട്ടയത്തേക്ക് പോയ ബസും കോട്ടയത്തുനിന്ന് കുമളിയിലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്.





