Kozhikode

വടകരയിൽ മാഹി വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട് : വടകര അഴിയൂർ- മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ 10 ലിറ്റർ മാഹി വിദേശ മദ്യവുമായി ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശി രാം പ്രകാശ് സിംഗ് (28)നെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വടകര എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫീസർ ജയപ്രസാദ് സി കെ യും പാര്‍ട്ടിയും കോഴിക്കോട് ഐബിയിലെ പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂലും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായിരിക്കുന്നത്.

ഇയാളിൽ നിന്നും ബാഗിൽ 20 കുപ്പികളിലായി സൂക്ഷിച്ച 10 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തിരിക്കുന്നത്. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദൻ എ ,സനു ടി, ഷിജിൻ എ പി, ഡ്രൈവർ ബബിൻ എന്നിവർ പങ്കെടുത്തു

Related Articles

Back to top button