Kerala

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; യുവാവ് പിടിയിൽ

Please complete the required fields.




ചാ​ത്ത​ന്നൂ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യുവാവ് പൊ​ലീ​സ്​ പി​ടി​യി​ലാ​യി. കൈ​ത​ക്കോ​ട് നി​വാ​സ്​ ഭ​വ​നി​ൽ അ​ക്ഷ​യ് (19) ആ​ണ് ചാ​ത്ത​ന്നൂ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് അ​ടു​പ്പ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​ക്ക്​ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കു​ക​യും മു​ള​വ​ന​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് ​പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് പെ​ൺ​കു​ട്ടി പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​റ​സ്​​റ്റ്.

ചാ​ത്ത​ന്നൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ഷാ​ജി, എ​സ്.​സി.​പി.​ഒ ബി​ന്ദു, സി.​പി.​ഒ​മാ​രാ​യ പ്ര​ശാ​ന്ത്, ക​ണ്ണ​ൻ, ഷ​റ​ഫു​ദ്ദീ​ൻ, സെ​യ്ഫു​ദ്ദീ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related Articles

Back to top button