Kerala

സി.പി.എം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ വീടിനു നേരെ ആക്രമണം

Please complete the required fields.




നേ​മം: ല​ഹ​രി മാ​ഫി​യ സം​ഘ​ത്തെ ചോ​ദ്യം ചെ​യ്ത സി.​പി.​എം പ്ര​വ​ർ​ത്ത​ക​ന്റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം. പെ​രു​കാ​വ് ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വും കോ​ള​ച്ചി​റ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യ സി. ​എ​സ്. ശ​ര​ത്തി​ന്റെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഏ​ഴു ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ 14 അം​ഗ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഒ​രാ​ഴ്ച മു​ൻ​പ് കോ​ള​ച്ചി​റ കൊ​മ്പേ​റ്റി തോ​ടി​നു സ​മീ​പ​ത്തെ ല​ഹ​രി ഉ​പ​യോ​ഗം ചോ​ദ്യം ചെ​യ്ത​തി​നെ​തു​ട​ർ​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ആ​ക്ര​മി​സം​ഘം ഉ​പേ​ക്ഷി​ച്ചു പോ​യ മൂ​ന്നു ബൈ​ക്കു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related Articles

Back to top button