
കോഴിക്കോട് : വടകര ദേശീയ പാതയിൽ വാഹനാപകടം. അപകടത്തിൽ ഒരുമരണം. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം. ഇന്ന് രാവിലെ 6 മണിയോടെ കരിമ്പനപ്പാലത്ത് മിനിലോറി മറ്റ് രണ്ട് ലോറികളിൽ കൂട്ടിയിടിച്ചാണ് അപകടം. പിക്കപ്പ് ലോറിയുടെ ഡ്രൈവർ സേലം സ്വദേശി രാജുവാണ് മരിച്ചത്. തലശ്ശേരി ഭാഗത്തു നിന്ന് എത്തിയ പിക്കപ്പ് ലോറി എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പിന്നാലെ മറ്റൊരു വാഹനത്തിനും ഇടിച്ചു .
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് അപകടത്തിൽപെട്ടവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പിക്കപ്പ് ലോറിയുടെ മുൻഭാഗം ഗ്യാസ്കട്ടർ ഉപയോഗിച്ച് പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. വടകര പോലീസും സ്ഥലത്തെത്തി. പിക്കപ്പ് ലോറി ഡ്രൈവർ ഉറങ്ങിയപ്പോയതാവാം അപകട കാരണമെന്ന് കരുതുന്നു.





