Sports

ഐഎസ്എല്ലിൽ നാലാം ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

Please complete the required fields.




ഐഎസ്എല്ലിൽ നാലാം ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഈസ്റ്റ് ബംഗാൾ ആണ് എതിരാളികൾ. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാത്രി എട്ടിന് ആണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഒഡിഷ എഫ്‌‌സിയെ പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് വിജയത്തുടർച്ചയാണ് ലക്ഷ്യം ഇടുന്നത്. എന്നാൽ സീസണിലെ ആദ്യ ക്ലീൻഷീറ്റിനായാണ് ഈസ്റ്റ് ബംഗാൾ സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്.

പ്രബീർ ദാസ് ഒഴികെ എല്ലാവരും മത്സരത്തിന് സജ്ജമാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് വ്യക്തമാക്കി. എവേ ​ഗ്രൗണ്ടിൽ രണ്ടാമത്തെ മത്സരമാണ് ബ്ലാസ്റ്റേഴ്സിന്റേത്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയിൽ ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത് ഈസ്റ്റ്‌ ബംഗാളിന് പ്രതീക്ഷ നൽകും.

ആറു തവണ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ 2 തവണ ജയം ബ്ലാസ്റ്റേഴ്സിനൊപ്പവും ഒരു ജയം ഈസ്റ്റ് ബംഗാളിനൊപ്പവുമായിരുന്നു. ബാക്കി മൂന്നു മത്സരങ്ങൾ 3 സമനിലയിൽ കലാശിക്കുകയായിരുന്നു. അവസാന മത്സരത്തിൽ ഒഡിഷ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ശക്തമായ തിരിച്ചുവരവിൽ 2-1ൻറെ ജയം സ്വന്തമാക്കിയിരുന്നു. അഞ്ച് കളികളിൽ 10 പോയിൻറുമായി അഞ്ചാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ. നാല് പോയിൻറ് മാത്രമുള്ള ഈസ്റ്റ് ബംഗാൾ ഒൻപതാമത് നിൽക്കുന്നു.

Related Articles

Back to top button