Kozhikode

വ​ട​ക​രയിൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസ്; പ്ര​തി​ റി​മാ​ൻ​ഡിൽ

Please complete the required fields.




കോഴിക്കോട് : വ​ട​ക​രയിൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ റി​മാ​ൻ​ഡിൽ. പ്ര​തി അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ പ്രതിയുടെ വീ​ടിന് നേ​രെ ആ​ക്ര​മ​ണം. കോ​ട്ട​ക്ക​ട​വ് ക​ക്ക​ട്ടി​യി​ൽ സ​ജീ​ർ മ​ൻ​സി​ലി​ൽ അ​ബ്ദു​ൽ റ​സാ​ഖി​നെ​യാ​ണ് (61) പീ​ഡ​ന​ക്കേ​സി​ൽ വ​ട​ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​ത്. അ​ബ്ദു​ൽ റ​സാ​ഖി​ന്റെ കു​ടും​ബം വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തു​പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. പേ​ടി​ച്ച് ക​ര​ഞ്ഞ പെ​ൺ​കു​ട്ടി​ക്ക് മി​ഠാ​യി ന​ൽ​കാ​ൻ പ​ണം ന​ൽ​കി​യ പ്ര​തി സം​ഭ​വം പു​റ​ത്ത് പ​റ​യ​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി.

പെ​ൺ​കു​ട്ടി വി​വ​രം വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യും നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ പ്ര​തി​യെ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ബ്ദു​ൽ റ​സാ​ഖി​ന്റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​ന് നേ​രെ പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞ് വീ​ടി​ന്റെ ജ​ന​ൽ ഗ്ലാ​സു​ക​ൾ ത​ക​ർ​ക്കു​ക​യു​ണ്ടാ​യി. ചു​മ​രി​ലാ​ണ് ബോം​ബ് പ​തി​ച്ച​ത്.

Related Articles

Back to top button