Ernakulam

സോളാർ കേസ്: നേരിട്ട് ഹാജരാകാനുള്ള സമൻസിനെതിരെ ഗണേഷ് കുമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Please complete the required fields.




കൊച്ചി: സോളാർ കേസിലെ ഗൂഢാലോചനയിൽ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകാനുള്ള സമൻസിനെതിരെ കെബി ഗണേഷ് കുമാർ എം.എൽഎ നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ന് വരെയാണ് മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നത്. പരാതിക്കാർ കീഴ്കോടതിയെ അറിയിച്ചത്, സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് ഉൾപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ്. ഇതിൽ ഗണേശ് കുമാറിന് ഇതിൽ പങ്കുണ്ടെന്നും അറിയിച്ചത്.

മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറിനെയും സോളർ കേസിലെ പരാതിക്കാരിയെയും എതിർകക്ഷികളാക്കി അഡ്വ. സുധീർ ജേക്കബാണ് പരാതി നൽകിയത്. കത്തിൽ തിരുത്തൽ വരുത്താൻ ഗൂഢാലോചന നടത്തിയെന്നും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തതാണെന്നും പരാതിയിലെ ആരോപണങ്ങൾ.

Related Articles

Back to top button