Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇസ്രായേൽ-പലസ്തീൻ സംഘർഷം സ്വർണവില ഉയർത്തുകയാണ്. ഒക്ടോബർ 6 മുതൽ സ്വർണവില ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയിൽ അഞ്ച് തവണയായി 1000 രൂപ വർധിച്ചു. ഇന്ന് പവന് 280 രൂപ ഉയർന്നതോടുകൂടി വില 43000 കടന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 43200 രൂപയാണ്.

ഇസ്രായേൽ- ഹമാസ് യുദ്ധം പൊട്ടിപുറപ്പെട്ടതോടെ അന്താരാഷ്ട്ര വില ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5400 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4463 രൂപയുമാണ്. വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Related Articles

Back to top button