
കോഴിക്കോട് : നാദാപുരത്ത് കവർച്ച നടന്ന നരിക്കാട്ടേരി ക്ഷേത്രത്തിൽ ഫോറൻസിക് സംഘം എത്തി തെളിവെടുപ്പ് ആരംഭിച്ചു. ഇതിനിടെ ക്ഷേത്രത്തിന്റെ മേൽക്കൂരയുടെ ഓടിളക്കി മോഷ്ടാക്കൾ അകത്ത് കടക്കാൻ ശ്രമിച്ചതായി സൂചന. ഇന്നലെ അർദ്ധ രാത്രിയാകാം കവർച്ച നടത്തിയതെന്നാന്ന് പോലീസിന്റെ അനുമാനം. സുന്ദർശന മൂർത്തി ക്ഷേത്ര ശ്രീകോവിൽ വിഗ്രഹത്തിൽ ചാർത്തിയ സ്വർണഭാരങ്ങളും ക്ഷേത്രത്തിനകത്തെ മറ്റുവിലപിടിപ്പുള്ള വസ്തുക്കളും സുരക്ഷിതമാണെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടുകൂടിയാണ് കോഴിക്കോട് റൂറൽ സൂപ്രണ്ടിന്റെ കീഴിലുള്ള ഫോറൻസിക് സംഘം ക്ഷേത്രത്തിലെത്തിയത്. സംഘം പരിശോധന തുടരുകയാണ്. ഇന്ന് പുലർച്ചെയാണ് ദേവസ്വം ബോർഡിന് കീഴിലുള്ള നാദാപുരത്തെ നരിക്കാട്ടേരി സുന്ദർശന മൂർത്തി ക്ഷേത്രത്തിൽ കവർച്ച നടന്നത്. രാവിലെ പൂജയ്ക്ക് എത്തിയവരാണ് ഭക്ത ജനങ്ങൾ പണം നിക്ഷേപിക്കുന്ന ഭണ്ഡാരങ്ങൾ കുത്തി തുറന്ന നിലയിൽ കണ്ടത്. സമീപത്തെ വീട്ടിലും കവർച്ച നടന്നിട്ടുണ്ട്.





