Malappuram

വിദ്യാർത്ഥിയെ മർദിച്ച സംഭവം; നാല് പ്ലസ്ടു വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

Please complete the required fields.




മലപ്പുറം: വളാഞ്ചേരി ഹയർ സെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ മർദിച്ച നടപടി എടുത്ത് അധികൃതർ. സംഭവത്തിൽ നാല് പ്ലസ് ടു വിദ്യാർത്ഥികളെ സ്‌കൂൾ സസ്‌പെന്റ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്‌പെൻഷൻ ചെയ്തിരിക്കുന്നത്.

തുടർ നടപടി സ്വീകരിക്കാൻ സ്‌കൂൾ അധികൃതർ വളാഞ്ചേരി പൊലീസിന് കത്ത് നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് പ്ലസ് വൺ വിദ്യാർത്ഥി എപി അഭിൻ ക്രൂരമായ റാഗിംഗിന് വിധേയമായത്. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് ആരോപിച്ചാണ് തന്നെ മര്‍ദിച്ചതെന്ന് അഭിനവ് പറഞ്ഞിരുന്നു. തുടർന്ന് അഭിനവിന്റെ രക്ഷിതാക്കൾ വളാഞ്ചേരി പൊലീസിൽ പരാതി നൽകുകയിരുന്നു.

Related Articles

Back to top button