Kozhikode

നിപ ഭീതി ഒഴിയുന്നു: കോഴിക്കോട്ടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തിങ്കളാഴ്ച മുതല്‍ സാധാരണനിലയില്‍

Please complete the required fields.




കോഴിക്കോട് : മാസ്ക്കും സാനിറ്റെസറും നിർബന്ധം ജില്ലയിലെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കും. കണ്ടെയിന്‍മെന്‍റ് സോണുകളിൽ ഓൺലൈൻ പഠനം തുടരും. കോഴിക്കോട് ജില്ലയിൽ നിപ വൈറസ് വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞുവരുന്നതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ കണ്ടെയിന്‍മെന്‍റ് സോണുകളിൽ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബർ 25 തിങ്കളാഴ്ച മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കേണ്ടതാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സനായ ജില്ലാ കലക്ടർ എ ഗീത ഉത്തരവിട്ടു.

അതേസമയം, കൺടെയ്ൻമെൻറ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ അധ്യയനം ഓൺലൈനായി തുടരേണ്ടതാണ്. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തിങ്കളാഴ്ച മുതൽ വിദ്യാർത്ഥികൾ പതിവുപോലെ എത്തിച്ചേരേണ്ടതാണ്. വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്.

വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റൈസർ വെക്കേണ്ടതും എല്ലാവരും ഇതുപയോഗിച്ച് കൈകൾ സാനിറ്റൈസ് ചെയ്യേണ്ടതുമാണ്. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രതയുടെ ഭാഗമായി സെപ്റ്റംബർ 16ലെ ഉത്തരവ് പ്രകാരം അധ്യയനം ഓൺലൈനിലേക്ക് മാറ്റിയിരുന്നു.

Related Articles

Back to top button