Kozhikode

കോഴിക്കോട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് വെള്ളക്കെട്ടിൽ വീണു യുവാവ് മരിച്ചു. കൂത്താളി നടുക്കണ്ടി മീത്തൽ ബിജേഷ് ആണ് മരിച്ചത്. കൂത്താളി കമ്മോത്ത് ക്ഷേത്രത്തിന് സമീപത്തെ വയലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി പുറത്തിറങ്ങിയ ബിജേഷിനെ രാവിലെയായിട്ടും കാണാതായതോടെ നാട്ടുകാർ നടത്തിയ തിരച്ചിനൊടുവിൽ വൈകീട്ടോടെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വയറിംഗ് തൊഴിലാളിയാണ് ബിജേഷ്. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ സുജിലേഷ്, വിനോദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും പേരാമ്പ്ര ഫയർഫോഴ്സും ചേർന്ന് കരക്കെടുത്ത മൃതദേഹം കോഴിക്കോട് കോളേജിലേക്ക് മാറ്റി

Related Articles

Back to top button