
താമരശ്ശേരി: അതിഥിതൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി താമരശ്ശേരി അസിസ്റ്റൻറ് ലേബർ ഓഫീസ് പരിധിയിലുള്ള അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.
നിശ്ചിത പരിധിയിൽ ജോലി ചെയ്യുന്ന എല്ലാ വാണിജ്യ – വ്യാപാര സ്ഥാപനങ്ങളും പ്രസ്തുത തൊഴിലാളികളുടെ വിവരങ്ങൾ https://athidhi.lc.kerala.gov.in/എന്ന തൊഴിൽ വകുപ്പിൻ്റെ അതിഥി പോർട്ടലിൽ 2023 സെപ്തംബർ 30 നുള്ളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
അതിഥി തൊഴിലാളികളുടെ ആധാർ കാർഡിൻ്റെ പകർപ്പ് മൊബൈൽ നമ്പർ സഹിതം താമരശ്ശേരി അസി. ലേബർ ഓഫീസിൽ എത്തിച്ചും രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണെന്ന് താമരശ്ശേരി അസി.ലേബർ ഓഫീസർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: 85476 55682, 70125 71116 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.





