
കുന്ദമംഗലം: മുറിയനാലിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. മുറിയനാൽ സ്വദേശി മുഹമ്മദിൻ്റെ സ്കൂട്ടർ ആണ് കത്തി നശിച്ചത്. ഇന്ന് രാവിലെ 7.45ന് ആയിരുന്നു സംഭവം. വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയ ഉടനെ പുക ഉയരുന്നത് കണ്ട് സ്കൂട്ടർ നിർത്തുകയായിരുന്നു.
നരിക്കുനി യിൽ നിന്നും സ്റ്റേഷൻ ഓഫീസർ ജാഫർ സാദിഖിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ എൻ ഗണേശൻ, ഫയർ ഓഫീസർ മാരായ റെജിൻ, ജിനുകുമാർ, നിഖിൽ, സന്ദീപ്, സജിത്ത്, അനൂപ്, അഭിഷേക്, ഹോം ഗാർഡ് മാരായ കേരളൻ, രാമദാസ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി തീ അണച്ചു.





