Sports

മഴ പെയ്താലും കളി നടക്കും; ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് മാത്രമായി റിസര്‍വ് ഡേ

Please complete the required fields.




ഏഷ്യ കപ്പിലെ സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് മാത്രമായി റിസര്‍വ് ദിനം ഉള്‍പ്പെടുത്തി. 10-ാം തീയതിയാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കുന്നത്. കളി മഴ മുടക്കുമെന്ന കലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് റിസര്‍വ് ദിനം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൊളംമ്പോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. റിസര്‍വ്ദിനമുണ്ടായിരിക്കുമെന്ന് എസിസി ഇന്ത്യന്‍ ടീമിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന മത്സരം പൂര്‍ത്തികരിക്കാന്‍ കഴിയാതെ വന്നാല്‍ തിങ്കളാഴ്ച മത്സരം നടക്കുന്നതാണെന്ന് എസിസി അറിയിച്ചിരിക്കുന്നത്. മത്സരം കാണാന്‍ ടിക്കറ്റ് എടുത്തിരിക്കുന്നവര്‍ തിങ്കളാഴ്ച വരെ ടിക്കറ്റ് കൈവശം വെക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മഴ മൂലം സൂപ്പര്‍ ഫോര്‍ മത്സരം കൊളംമ്പോയില്‍ നിന്ന് മാറ്റുന്ന കാര്യം പരിഗണനയിലുണ്ടായിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നു. എസിസി നിലവിലെ ഷെഡ്യൂളില്‍ തന്നെ മത്സരങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാകിസ്താന്‍ മഴ മൂലം ഉപേക്ഷിച്ചിരുന്നു.

Related Articles

Leave a Reply

Back to top button