
കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിൽ മധ്യവയസ്കൻ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ . കുറുവങ്ങാട് അവിട്ടം ഹൗസിൽ മോഹനനാണ് (60) കോതമംഗലം ക്ഷേത്രക്കുളത്തിൽ മരിച്ചത്.
ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത് .പൊലീസ് സാന്നിധ്യത്തിൽ കൊയിലാണ്ടി അഗ്നിരക്ഷാ സേന മൃതദേഹം പുറത്തെടുത്ത് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഗ്രേഡ് എഎസ് ടി ഒ പി.കെ.ബാബു, സേനാംഗങ്ങളായ നിധി പ്രസാദ് ഇഎം, അരുൺ എസ്, വിജീഷ് കെ എം , ഷാജു, ബാലൻ ടിപി എന്നിവർ നേതൃത്വം നൽകി





