Kozhikode

ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡ് തകർന്നു

Please complete the required fields.




പേരാമ്പ്ര : ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡിലൂടെ യാത്രചെയ്യാൻ അഭ്യാസം പഠിക്കേണ്ട സ്ഥിതിയായി. ടൂറിസം കേന്ദ്രത്തിൽനിന്ന് മുള്ളൻകുന്ന് ഭാഗത്തേക്ക് പോകുന്ന പാതയാണ് തകർന്നുകിടക്കുന്നത്. കല്ലുകൾ ഇളകിക്കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾക്ക് സാഹസികമായിവേണം കടന്നുപോകാൻ. പലപ്പോഴും അപകടത്തിൽപ്പെടുന്ന സ്ഥിതിയുമുണ്ട്. റോഡിന്റെ കുറച്ചുഭാഗം അടുത്തിടെ കോൺക്രീറ്റ് ചെയ്തിരുന്നെങ്കിലും ശേഷിച്ചഭാഗം തകർന്നുകിടക്കുകയാണ്.

ചങ്ങരോത്ത് ഭാഗത്തുനിന്ന് മുള്ളൻകുന്ന് ഭാഗത്തേക്ക് എളുപ്പവഴിയാണിത്. അതിനാൽ ഒട്ടേറെ വാഹനങ്ങൾ ഇതുവഴി കടന്നു പോകാറുണ്ട്. മുള്ളൻകുന്ന് റോഡിലെ പ്രവേശനകവാടത്തിൽ ഇക്കോ ടൂറിസം കേന്ദ്രമെന്ന് എഴുതിയതെല്ലാം മാഞ്ഞു പോയി കാടുമൂടിയ സ്ഥിതിയിലാണ്. ഒറ്റക്കണ്ടം ചവറംമൂഴി ഭാഗത്തുനിന്നും കേന്ദ്രത്തിലേക്ക് കടക്കുന്ന കുറ്റ്യാടി ജലസേചനപദ്ധതിക്ക് കീഴിലുള്ള നീർപ്പാലത്തിന്റെ കൈവരികൾ തകർന്നിട്ടും ഏറെക്കാലമായി.

Related Articles

Leave a Reply

Back to top button