
കോഴിക്കോട് : മാഹി മദ്യവുമായി യുവാവ്എക്സൈസിന്റെ പിടിയിൽ. അസം സ്വദേശിയായ ചബൽദാസ് (29) ആണ് നാദാപുരം എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 18 കുപ്പികളിൽ നിന്നായി 9 ലിറ്റർ മാഹി മദ്യം പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കല്ലാച്ചി, വളയം, ചെക്യാട്ഭാഗങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനക്കിടെ വളയം റോഡിൽ ജാതിയേരി മരമില്ലിന് സമീപത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
നാദാപുരം എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.വി.മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. സിഇഒമാരായ വി.സി വിജയൻ, രാജേഷ് കുമാർ, സായി ദാസ്, അനൂപയങ്ങിയിൽ എന്നിവരും പരിശോധനയിലുണ്ടായിരുന്നു





