
ബെംഗളൂരു: വിദേശസന്ദർശനത്തിന് ശേഷം ഐഎസ്ആർഒ ആസ്ഥാനത്തെത്തി ചന്ദ്രയാൻ ദൗത്യത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി അഭിനന്ദിച്ചു . ചന്ദ്രയാന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലേക്ക് പോകുന്നതിന് പകരം ശാസ്ത്രജ്ഞരെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ പ്രധാനമന്ത്രി തീരുമാനിക്കുകയായിരുന്നു.
രാവിലെ ഐഎസ്ആർഒ ആസ്ഥാനത്തെത്തിയ മോദി ചന്ദ്രയാൻ ലാൻഡിംഗ് ദൗത്യത്തിന്റെ വിവരങ്ങളും ഇപ്പോഴത്തെ പര്യവേക്ഷണ ഫലങ്ങളും എന്തെല്ലാമെന്ന് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത് കേൾക്കുകയും . അതിന് ശേഷം മോദി ചന്ദ്രയാൻ ടീമിനെ അഭിസംബോധന ചെയ്യുകയും ചെയ്തു .
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ബംഗളുരു നഗരത്തിൽ രാവിലേ 6 മണി മുതൽ 9.30 വരെ കനത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വിമാനത്താവളം മുതൽ പീനിയ വരെ ഉള്ള ഇടങ്ങളിൽ എല്ലാം ഗതാഗത നിയന്ത്രണം ഉണ്ടാവും.





