
കോഴിക്കോട് : വടകര മുരാട് പാലത്തിൽ ജെസിബി കാറിന് മുകളിൽ തട്ടി അപകടം. പാലത്തിന്റെ കൈവരിയിൽ തട്ടിയാണ് അപകടമുണ്ടായത്. ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ജെ.സി ബി യാണ് പാലത്തിൽ അപകടത്തിൽ പെട്ടത്.
സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വാഹനങ്ങൾ വടകര – മണിയൂർ, പേരാമ്പ്ര റൂട്ടുകളിലേക്ക് തിരിച്ചു വിട്ടു. ഗതാഗത തടസ്സം നീക്കാൻ സമയമെടുക്കുമെന്ന് സൂചന. കാർ യാത്രക്കാരന് നിസ്സാര പരിക്കുണ്ട്





