
കോഴിക്കോട് : കോഴിക്കോട് കക്കോടിയ്ക്ക് അടുത്ത് ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പതിനഞ്ചു പേർക്ക് പരിക്കേറ്റു. രാവിലെ ഒൻപതേ കാലോടെയാണ് അപകടം സംഭവിച്ചത്. രണ്ടു ഡ്രൈവർമാർക്കും ഒരു സ്ത്രീയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ബസ്സും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. നേരിട്ട് കൂട്ടിയിടിച്ച ശേഷം ബസ് സമീപത്തെ പോസ്റ്റിലിടിച്ചു നിൽക്കുകയായിരുന്നു.





