
തൃശ്ശൂർ : തൃശ്ശൂർ കണിമംഗലം പാടത്ത് സ്വകാര്യ ബസ്സ് മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു . ഇവരിൽ 30 പേരെ തൃശൂർ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റി.
സ്കൂൾ, കോളജ് വിദ്യാർഥികളാണ് ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും . ഒരാളുടെ നില ഗുരുതരമായി തുടരുന്നു എന്ന ആശുപത്രി അധികൃതർ അറിയിച്ചു. തൃപ്പയാറിൽ നിന്നും പുറപ്പെട്ട് നിരവധി യാത്രക്കാരുമായി തൃശ്ശൂർ ഭാഗത്തേക്ക് വന്ന ക്രൈസ്ട് ബസ്സാണ് അപകടത്തിൽ പെട്ടത്.
രാവിലെയായതിനാൽ അമ്പതിലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. റോഡ് പണി നടക്കുന്ന സ്ഥലമാണെന്നാണ് യാത്രക്കാരിൽ നിന്നും ലഭിക്കുന്ന വിവരം.





