
ബാലുശ്ശേരി: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലോളി പുതുക്കുടി സത്യന്റെ മകന്‍ ആകാശ് ( 24) ആണ് മരിച്ചത്. ബാലുശ്ശേരിയിലെ ഗ്ലാസ് മാര്‍ട്ട് എന്ന സ്ഥാപനത്തിലെ ജീവനക്കരനാണ്.
മഞ്ഞപ്പാലത്തിനടുത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതി പൈപ്പ് കടന്നുപോകുന്ന പാലത്തിലെ ചെറിയ പൈപ്പിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കാണുന്നത്. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.





