Thiruvananthapuram

ഉമ്മൻ ചാണ്ടിയുടെ സ്തൂതം അടിച്ചുതകർത്തതിൽ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു

Please complete the required fields.




തിരുവനന്തപുരം നെയ്യാറ്റിൻകരക്ക് സമീപം പൊൻവിളയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചുതകർത്തതിൽ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചാണ്പൊലീസ് അന്വേഷണം നടത്തുന്നത്. സ്തൂപം അടിച്ചു തകർത്തതിന് പിന്നിൽ ആരാണ് എന്ന് വ്യക്തമായിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് സ്ഥാപിച്ച സ്തൂപം ഇന്നലെ വൈകിട്ടാണ് തകർത്ത നിലയിൽ കാണപ്പെട്ടത്. സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു. അതേസമയം, ആരോപണം നിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തി.

Related Articles

Leave a Reply

Back to top button