Thiruvananthapuram

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്.

ശനിയാഴ്ച പവന് 80 രൂപ ഉയർന്നിരുന്നു. ഇന്ന് 80 രൂപ തന്നെയാണ് കുറഞ്ഞത്. കഴിഞ്ഞ ആഴ്ച 480 രൂപ കുറഞ്ഞതോടെ സ്വർണവില 44000 ത്തിന് താഴെ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43640 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5455 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4523 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയും ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

Related Articles

Leave a Reply

Back to top button