Thrissur

ദേശീയപാതയിൽ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Please complete the required fields.




തൃശൂർ : മുരിങ്ങൂർ ദേശീയപാതയിൽ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് തെറിച്ചുവീണ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. ചാലക്കുടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി നായരങ്ങാടി സ്വദേശി ശ്രീഹരി (19) ആണ് മരിച്ചത്.

ബൈക്കിൽനിന്ന് ശ്രീഹരി 50 മീറ്റർ അകലെയാണ് തെറിച്ചുവീണത്. യുവാവ് തൽക്ഷണം മരിച്ചു. വിദ്യാർഥി സഞ്ചരിച്ച ബൈക്കും ഹെൽമറ്റും തകർന്നു. കൊരട്ടി പൊലീസ് സംഭവം അന്വേഷിക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button