
തിരൂർ: ജില്ലയിൽ നേരത്തേയുണ്ടായിരുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാനും മറ്റ് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ് അനുവദിക്കാനുമുള്ള തീരുമാനമായി . പരപ്പനങ്ങാടി, തിരുനാവായ, തിരൂർ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനുകളിലാണ് വിവിധ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചിരിക്കുന്നത് . വിവിധ സംഘടന, പാർട്ടി പ്രതിനിധികൾ തീരുമാനത്തിൽ ആഹ്ലാദം പങ്കുവെച്ചു.
ജില്ലയിൽ നേരത്തേയുണ്ടായിരുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാനും മറ്റ് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ് അനുവദിക്കാനും നിരന്തര ഇടപെടൽ നടത്തിയിരുന്നു. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ യശ്വന്ത്പൂർ എക്സ്പ്രസിനും തിരുനാവായ റെയിൽവേ സ്റ്റേഷനിൽ ഷൊർണൂർ-കണ്ണൂർ മെമു എക്സ്പ്രസിനും പുതിയ സ്റ്റോപ് അനുവദിച്ചും കുറ്റിപ്പുറത്ത് മലബാർ എക്സ്പ്രസിന്റെയും തിരൂരിൽ മാവേലി എക്സ്പ്രസിന്റെയും സ്റ്റോപ് പുനഃസ്ഥാപിച്ചുമാണ് റെയിൽവേ മന്ത്രാലയം ഉത്തരവിറക്കിയത്.





