
കുന്നംകുളം : നഗരത്തിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കുന്നംകുളം ആക്ട്സ് ആംബുലൻസ് ഡ്രൈവർ ജോണി, താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസ് ഡ്രൈവർ ഷിദിൻ എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഘർഷമുണ്ടായത്.
ആക്ട്സ് ആബുലൻസിന്റെ നിയമങ്ങൾക്ക് വിപരീതമായി ജോണി പ്രവർത്തിച്ചെന്നാരോപിച്ച് വാഹനത്തിലെ ജോലി അവസാനിപ്പിക്കാൻ ഷിദിൻ ആവശ്യപ്പെട്ടതായും. ഇതോടെ ഇത്ര ദിവസം പണിയെടുത്ത് പണം നൽകണമെന്ന് താൻ ആവശ്യപ്പെട്ടെന്നും ഇതിൽ പ്രകോപിതരായ ഷിദിനും കൂട്ടുകാരും തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് ജോണി പറഞ്ഞു.
എന്നാൽ ആക്ട്സ് ആംബുലൻസിന്റെ നിയമങ്ങൾക്ക് വിപരീതമായി പ്രവർത്തിച്ചതിനെ തുടർന്ന് വാഹനത്തിലെ ജോലി അവസാനിപ്പിക്കാൻ പറഞ്ഞതിലുള്ള വൈരാഗ്യത്തിൽ ജോണിയും സംഘവും തന്നെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു വെന്നാണ് ഷിതിൻ പറയുന്നത്.
പരിക്കേറ്റ ജോണിയെ കുന്നംകുളം മലങ്കര ആശുപത്രിയിലും ഷിദിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇരുവരും കുന്നംകുളം പോലീസിൽ പരാതി നൽകി.





