
താമരശ്ശേരി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശീയ വ്യാപാരി ദിനം ആചരിച്ചു. ചുങ്കം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ചന്തു മാസ്റ്റർ പതാക ഉയർത്തി, തുടർന്ന് പായസ വിതരണവും നടത്തി.
വ്യാപാരി ദിനത്തിൻറെ ഭാഗമായി സ്നേഹ നിവാസിൽ ഉച്ചഭക്ഷണ വിതരണവും ചെയ്തു. പരിപാടിയിൽ ജനറൽ സെക്രെട്ടറി ഷമീർ ഇടവലം, ട്രഷറർ ഷാജി ജോൺ മറ്റു യൂണിറ്റ് ഭാരവാഹികൾ കമ്മിറ്റി മെമ്പർമാർ, യൂത്ത് വിങ്, വനിത വിംഗ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.





