Kozhikode

കോഴിക്കോട് വടകരയിൽ മൂന്ന് യുവാക്കൾക്ക് കുത്തേറ്റു

Please complete the required fields.




കോഴിക്കോട് : വടകരയിൽ പെൺകുട്ടിക്ക് ഫോണിൽ സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മൂന്ന് യുവാക്കൾക്ക് കുത്തേറ്റു.

സിഹാബ്,സിറാജ്, ഇജാസ് എന്നിവർക്കാണ് കുത്തേറ്റത് . പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സാന്റ് ബാങ്ക്സ് സ്വദേശിയായ ഹർഷാദിന്റെ വീട്ടിൽ വെച്ചാണ് കുത്തേറ്റത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം .

പെൺകുട്ടിക്ക് സന്ദേശമയച്ചത് ചോദ്യം ചെയ്യാൻ എത്തിയവരുമായി വാക്കു തർക്കം ഉണ്ടാവുകയും തുടർന്ന് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ വടകര പൊലീസ് കേസെടുത്തിട്ടുണ്ട് .

Related Articles

Leave a Reply

Back to top button