
തിരുവനന്തപുരം: ദേശീയപാതയിൽ കല്ലമ്പലം തട്ടുപാലത്തിനു സമീപം ഇരുചക്ര വാഹനത്തിൽ പൊലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥൻ മരിച്ചു.
മകൾക്ക് പരുക്ക്. കടമ്പാട്ടുകോണം വെട്ടിയറ എസ്എസ് ഭവനിൽ ശ്രീധരൻ(73)ആണ് മരിച്ചത്. മകൾ ഉണ്ണിമായയ്ക്ക്(24) തോളിനാണ് പരുക്ക്. ആലപ്പുഴ ഏആർ ക്യാംപിലെ വാഹനമാണ് ഉണ്ണിമായ ഓടിച്ച സ്കൂട്ടറിൽ ഇടിച്ചത്.





