
കോഴിക്കോട്: ജില്ലയിലെ 18 സ്കൂളുകളിലെ പരിശീലനം പൂർത്തിയാക്കിയ എസ്.പി.സി. കാഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് ജെ.ഡി.ടി. ഇസ്‌ലാം എച്ച്.എസ്.എസിൽ നടന്നു.
സിറ്റി പോലീസ് കമ്മിഷണർ രാജ്പാൽ മീണ സല്യൂട്ട് സ്വീകരിച്ചു. ഡെപ്യൂട്ടി കമ്മിഷണർ കെ.ഇ. ബൈജു, അസിസ്റ്റന്റ് കമ്മിഷണർമാരായ കെ. സുദർശൻ, പി. ബിജുരാജ്, എസ്.പി.സി. നോഡൽ ഓഫീസറും ആന്റി നർക്കോട്ടിക് ഡിവൈ.എസ്.പി.യുമായ പ്രകാശ് പടന്നയിൽ, അസി. നോഡൽ ഓഫീസർ ഷിബു മൂടാടി, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ കെ.കെ. ഹമീദ്, ജെ.ഡി.ടി. പ്രസിഡന്റ് ഡോ. പി.സി. അൻവർ തുടങ്ങിയവർ സംസാരിച്ചു.
ജെ.ടി.ഡി. എസ്.പി.സി. സീനിയർ കമാൻഡർ ഹാനി മുസ്തഫ, അസിസ്റ്റന്റ് കമാൻഡർ കുന്ദമംഗലം സ്കൂളിലെ അഥീന രാജ് എന്നിവർ പരേഡ് നയിച്ചു. 36 പ്ലാറ്റൂണുകളിലെ രണ്ടുവർഷം പരിശീലനം പൂർത്തിയാക്കിയ 800-ഓളം കാഡറ്റുകൾ പങ്കെടുത്തു.





