Kozhikode

സി.എച്ച്. മേൽപ്പാലം രണ്ടുദിവസത്തിനകം ഭാഗികമായി ഗതാഗതയോഗ്യമാക്കും; മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Please complete the required fields.




കോഴിക്കോട് : ഓണക്കാലത്തെ ഗതാഗതത്തിരക്ക് കണക്കിലെടുത്ത് സി.എച്ച്. മേൽപ്പാലം രണ്ട് ദിവസത്തിനകം ഭാഗികമായി തുറക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സി.എച്ച്. മേൽപ്പാലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എച്ച്. മേൽപ്പാലം നവീകരണത്തിന് 4.47 കോടിരൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. പാലത്തിന്റെ മുഴുവൻ പണികളും പൂർത്തീകരിച്ച് ഒക്ടോബറിൽ പാലം നാടിന് സമർപ്പിക്കാനാകുമെന്ന് അദ്ദഹം പറഞ്ഞു. ഇതുവഴിയുള്ള ഗതാഗതക്രമീകരണം ഏതുവിധത്തിലായിരിക്കുമെന്ന് വരും ദിവസങ്ങളിൽ തീരുമാനമാകും.

സിറ്റി ഡി.സി.പി. കെ.ഇ. ബൈജു, എക്സിക്യുട്ടീവ് എൻജിനിയർ സി.എസ്. അജിത്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ എൻ.വി. ഷൈനി, അസിസ്റ്റന്റ് എൻജിനിയർ അമൽജിത്, കോൺട്രാക്ടർ അനിൽ, ഓവർസിയർ ജിതിൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button