India

രാഹുൽ ഗാന്ധി വീണ്ടും എംപി; ലോക്സഭാഗത്വം പുനഃസ്ഥാപിച്ചു

Please complete the required fields.




ന്യൂഡൽഹി : രാഹുൽ ഗാന്ധി വീണ്ടും എംപി. സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിന്റെ ലോക്സഭാഗത്വം പുനഃസ്ഥാപിച്ചു. ലോക്സഭ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. രാഹുൽ ഇന്ന് തന്നെ പാർലമെന്റിലേക്ക് എത്തിയേക്കും. കഴിഞ്ഞ ദിവസമാണ് മോദി പരാമർശവുമായി ബന്ധപ്പെട്ട കേസിൽ സൂറത്ത് കോടതി അയോഗ്യനാക്കിയ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പുനസ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചത്.

സൂറത്ത് കോടതി വിധി വന്ന് 26 മണിക്കൂറിനകം രാഹുലിനെ അയോഗ്യനാക്കിയ സ്പീക്കർ ദിവസങ്ങൾ കടന്നിട്ടും എംപി സ്ഥാനം പുനഃസ്ഥാപിക്കുന്നതിൽ തീരുമാനം എടുക്കാത്തിരുന്നില്ല. ഇതിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങവേയാണ് സ്പീക്കറുടെ തീരുമാനം.

Related Articles

Leave a Reply

Back to top button