
കാസർഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർഗോഡ് വോർക്കാടിയിൽ ബൂത്ത് തല സന്ദർശനത്തിനിടെ വഴുതി വീണാണ് സുരേന്ദ്രന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. എങ്കിലും കാസർഗോഡ് ഇന്ന് നിശ്ചയിച്ചിരുന്ന കെ സുരേന്ദ്രന്റെ എല്ലാ പരിപാടികളും റദ്ദാക്കി.





