Kozhikode

കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം; മൂന്നുപേര്‍ക്കെതിരെ കേസ്

Please complete the required fields.




കോഴിക്കോട് : മാനസിക വെല്ലുവിളി നേരിടുന്ന ദളിത് വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് കാക്കൂര്‍ പൊലീസ്. മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു മര്‍ദനമേറ്റ കുട്ടിയുടെ അമ്മയുടെ ആരോപണം. ചീക്കിലോട് സ്വദേശിയായ മനീഷ്, ആരീസ്, കണ്ടാല്‍ അറിയാവുന്ന ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് കേസ്. പട്ടികജാതി, പട്ടികവര്‍ഗ ആക്ട് ഉള്‍പ്പെടെ 3 വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

ചീക്കിലോട് ഈ മാസം 27 നാണ് സംഭവം നടന്നത്.കുട്ടിയുടെ മുഖത്തും ശരീരത്തും മര്‍ദ്ദനമേറ്റിരുന്നു. ബാലുശേരി താലുക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ നിഷേധിച്ചതായി കുട്ടിയുടെ മാതാവ് പറഞ്ഞു. പരാതിയുമായി എത്തിയപ്പോള്‍ പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും കുടുംബം ആരോപിച്ചു. നടന്ന് പോകുന്നതിനിടെ യുവതിയെ അക്രമിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. പരുക്കേറ്റെന്ന് കാട്ടി യുവതിയും പരാതി നല്‍കിയിരുന്നു.

Related Articles

Leave a Reply

Back to top button