Kozhikode

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Please complete the required fields.




താമരശ്ശേരി: പള്ളിപ്പുറം ജി എം യു പി സ്കൂൾ (ചാലക്കര) പിടിഎ കമ്മിറ്റി താമരശ്ശേരി CMC വി – ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനയും, തിമിരി നിർണയ ക്യാമ്പും സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും ക്യാമ്പിൽ വെച്ച് പരിശോധിച്ചു. രക്ഷിതാക്കളുടെയും നേത്ര പരിശോധന നടത്തി.

ഹെഡ്മിസ്ട്രസ് മിനി ടീച്ചർ, സീനിയർ അസിസ്റ്റൻറ് ത്രേസ്യാമ്മ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ നാസർ മാസ്റ്റർ, എസ്.ആർ.ജി കൺവീനർ പ്രീതി ടീച്ചർ എന്നിവർ പങ്കെടുത്തു. വി- ട്രസ്റ്റ് കണ്ണാശുപത്രിയിലെ ഡോക്ടർ സൂരജ്, ഹോസ്പിറ്റൽ പി. ആർ. ഒ മുഹമ്മദ് അഷ്റഫ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button