Kozhikode

കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം

Please complete the required fields.




കോഴിക്കോട്: കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം. പരേതനായ ഒളവണ്ണ ചേളനിലം എംടി ഹൗസിൽ ജെ.അബ്ദുൽ അസീസിന്റെ മകള്‍ ജെ.ആദില (23) ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന അശ്വിൻ (25) പരുക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ബെംഗളൂരു – മൈസൂരു എക്സ്‌പ്രസ് വേയിൽ ചന്നപട്ടണയ്‌ക്കു സമീപം വ്യാഴാഴ്ച പുലർച്ചെ 3.30നായിരുന്നു അപകടം. ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയാണ് ആദില. മാതാവ്: ഷബീബ. സഹോദരങ്ങൾ: ആഷില്ല, ബാനു, ഷാനിയ.

Related Articles

Leave a Reply

Back to top button