
കോഴിക്കോട് ചാലിയം കടുക്ക ബസാർ അഞ്ചു മുടിയിൽ കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് വട്ടക്കിണർ ഒ ബി റോഡ് സ്വദേശി തച്ചമ്പലത്ത് അജയകുമാർ കുമാർ ( 46) ൻ്റെ മൃതദേഹമാണ് കരക്കടിഞ്ഞത്.
രണ്ടുമണിക്കൂറിനു ശേഷമാണ് കഠിന ശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. കടൽഭിത്തി കടൽ ഭിത്തിയിൽ കുടുങ്ങിയ മൃതദേഹം മീൻഞ്ചന്ത ഫയർ ഓഫീസർ പ്രമോദിൻ്റെ നേതൃത്യത്തിലുള്ള സംഘവും, ഫറോക്ക് പോലീസും, സിവിൽ ഡിഫൻസ് സംഘവും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്





