Ernakulam

കുളിമുറിയിൽ ചാരായം വാറ്റുന്നതിനിടെ മധ്യവയസ്കൻ പിടിയിൽ

Please complete the required fields.




കല്ലടിക്കോട് : വാടക വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റിയ സംഭവത്തിൽ മധ്യവയസ്കൻ പൊലീസ് പിടിയിൽ. എറണാകുളം കാക്കനാട് സ്വദേശി ജോയ് ജോർജ് (55) ആണ് കുളിമുറിയിൽ ചാരായം വാറ്റുന്നതിനിടെ പിടിയിലായത്.

സംഭവ സ്ഥലത്തുനിന്ന് ചാരായവും വാഷും കസ്റ്റഡിയിലെടുത്തു. സ്റ്റേഷൻ ഓഫിസർ പി. ശിവശങ്കരൻ, എസ്.ഐ കെ.കെ. പത്മരാജ്, എസ്.സി.പി.ഒമാരായ എം. വിനയശങ്കരൻ, വി.വി. ഉണ്ണിക്കണ്ണൻ, സി.പി.ഒമാരായ സി.ബി. അനിൽ, ഒ. സുനിൽകുമാർ, എ. സെയ്ഫുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Back to top button