India

അഞ്ച് വർഷത്തിനിടെ മോദി വിദേശ യാത്രക്ക് ചെലവിട്ടത് 254.87 കോടി രൂപ

Please complete the required fields.




ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകൾക്കായി 254.87 കോടി രൂപ ചെലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. രാജ്യസഭയിൽ ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങിന്റെ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലഭ്യമായ വിവരമനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷത്തെ പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തിനുള്ള ചെലവ് 2,54,87,01,373 രൂപയാണെന്ന് മന്ത്രി അറിയിച്ചു. ഈ കാലയളവിൽ മോദി സന്ദർശിച്ച 21 രാജ്യങ്ങളുടെ പട്ടികയും രേഖാമൂലമുള്ള മറുപടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2021 ഫെബ്രുവരി മുതൽ 2023 ജൂൺ വരെയുള്ള രണ്ടു വർഷ കാലയളവിൽ മോദി നടത്തിയ വിദേശ യാത്രകൾക്കായി 30 കോടിയിലധികം രൂപ ചെലവായതായി വ്യാഴാഴ്ച വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.ഇതിന് മുമ്പ്, 2014 ജൂൺ 15 നും 2018 ജൂൺ 10 നും ഇടയിൽ മോദി നടത്തിയ വിദേശ യാത്രകൾക്കായി 1,484 കോടി രൂപ ചെലവഴിച്ചതായി അന്നത്തെ വിദേശകാര്യ സഹമന്ത്രി വി.കെ സിങ് 2018 ജൂലൈ 19ന് രാജ്യസഭയിൽ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Back to top button