Kozhikode

കോഴിക്കോട് ബാലുശ്ശേരി എക്സൈസ് ഓഫീസിൽഅഗ്നിബാധ; തീവച്ചതെന്ന് സംശയം

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് ഉള്ളിയേരി 19-ാം മൈലിലുള്ള ബാലുശ്ശേരി എക്സൈസ് ഓഫീസിൽ അഗ്നിബാധ. ഓഫീസിന്റെ മുൻഭാഗത്തെ വാതിലിലാണ് തീ പടർന്നത്.

ഇന്ന്പുലർച്ചെയാണ് സംഭവം. ഓഫീസിന്റെ മുൻഭാഗത്തെ വാതിലിൽ ആരോ തീയിട്ടതാണെന്നാണ് ജീവനക്കാർ പറയുന്നത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ തീയണച്ചു.

ജീവനക്കാരുടെ സമയോചിത ഇടപെടലിൽ, മുൻഭാഗത്തെ വാതിലിനൊഴിച്ച് കാര്യമായ നാശനഷ്ടങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ആരോ തീയിട്ട ശേഷം രക്ഷപ്പെട്ടതാണെന്നാണ് അത്തോളി പൊലീസ് സ്ഥലത്തെത്തി പരിശോധന ജീവനക്കാർ പറയുന്നത്.

Related Articles

Leave a Reply

Back to top button