
പത്തനംതിട്ട: എം.സി റോഡിൽ ലോറിയിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു. പന്തളം കുരമ്പാല സ്വദേശി അനീഷ് ആണ് മരിച്ചത്.
അനീഷിനൊപ്പം യാത്ര ചെയ്ത സുധാകരൻ എന്നയാൾക്ക് ഗുരുതര പരിക്കുണ്ട്. ഇന്നലെ രാത്രി 9.30ഓടെയാണ് അപകടമുണ്ടായത്.
പന്തളം ഭാഗത്തുനിന്നും വന്ന സ്കൂട്ടർ കൊട്ടാരക്കര ഭാഗത്തുനിന്നും വരികയായിരുന്ന തടി ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സുധാകരൻ പന്തളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.





