Thrissur

വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവതി ശു​ചി​മു​റി​യി​ൽ പ്ര​സ​വി​ച്ചു

Please complete the required fields.




തൃശ്ശൂർ: വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവതി പ്രസവിച്ചു. ബുധനാഴ്ച രാ​വി​ലെ ഡോ​ക്ട​റെ കാ​ണാ​നാ​യി ഭ​ർ​ത്താ​വു​മൊ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മ​ണ​ത്ത​ല സ്വാ​ദേ​ശി​നി​യാ​യ 29 വ​യ​സു​കാ​രി​യാ​ണ് കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്.
ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് യുവതി പ്രസവിച്ചത്. വയറ് വേദനയ്ക്ക് യുവതി ഡോക്ടറെ കണ്ടിരുന്നു. ഗർഭധാരണമാണോയെന്ന് സംശയം തോന്നിയ ഡോക്ടർ ഇത് ഉറപ്പിക്കാനായി യുവതി യൂറിൻ പരിശോധിക്കാൻ ആവശ്യപ്പെട്ടു.

തുടർന്ന് യൂറിൻ ശേഖരിക്കാനായി ശുചിമുറിയിൽ പോയ യുവതി ഇവിടെ വച്ച് പ്രസവിക്കുകയായിരുന്നു. പ​രി​ശോ​ധ​ന​ക​ളി​ൽ ഒ​ന്നും ഗ​ർ​ഭ​മു​ള്ള​താ​യി ക​ണ്ടി​രു​ന്നി​ല്ലെ​ന്ന് ദ​മ്പ​തി​ക​ൾ പ​റ​യു​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞു എ​ട്ട് വ​ർ​ഷ​മാ​യി കു​ട്ടി​ക​ളി​ല്ലാ​യി​രു​ന്നു ദ​മ്പ​തി​ക​ൾക്ക്.
വിവരം അറിഞ്ഞയുടൻ ആശുപത്രി ജീവനക്കാരും ഡോക്ടർമാരും അമ്മക്കും കുഞ്ഞിനും ആവശ്യമായ പരിചരണം ഉറപ്പാക്കി. ഇരുവരും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

Related Articles

Leave a Reply

Back to top button