Palakkad

വീട് പൊളിക്കുന്നതിനിടെ ചുവരിടിഞ്ഞുവീണു രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Please complete the required fields.




പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പഴയ വീട് പൊളിക്കുന്നതിനിടെ ചുവരിടിഞ്ഞുവീണു രണ്ട് യുവാക്കൾ മരിച്ചു. ഉച്ചയ്ക്ക് മൂന്നരയോടെ കൊഴിഞ്ഞാമ്പാറ ഗവ. ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. പെരുവമ്പ് വെള്ളപ്പന സി. വിനു (36), പൊൽപ്പുള്ളി വേർകോലി എൻ.വിനിൽ (32) എന്നിവരാണ് മരിച്ചത് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് അപകടമുണ്ടായത്.

കൊഴിഞ്ഞാമ്പാറ ​ഗവ ആശുപത്രിക്ക് സമീപമുള്ള ഒരു പഴയവീട് പൊളിക്കുന്നതിനിടയിലായിരുന്നു അപകടം. വീട് പൊളിക്കുന്നതിനിടെ ഒരു ഭാ​ഗത്തെ ചുമരിടി‍ഞ്ഞ് വീണ് രണ്ടുപേർ മരിക്കുകയായിരുന്നു. വീട് പൊളിക്കുന്നതിനിടെ പൂർണ്ണമായും സ്ലേബ് ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

ഇന്നാണ് ഇവരിവിടെ പണിക്കെത്തിയത്. മൂന്നുപേർ പുറത്തും രണ്ടുപേർ വീടിന് ഉള്ളിലുമായിരുന്നു. വീടിന് ഉള്ളിലുള്ള രണ്ടുപേരാണ് അപകടത്തിൽ പെട്ടത്. ശബ്ദം കേട്ട് മറ്റു തൊഴിലാളികൾ ഓടിവന്നെങ്കിലും പുറത്തെടുക്കുന്നതിന് മുമ്പ് തന്നെ ഇരുവരും മരിച്ചിരുന്നു. മരണം സ്ഥിരീകരിച്ചതിന് ശേഷം ഇവരുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

Related Articles

Leave a Reply

Back to top button